0 Comments

അയോധ്യ ക്ഷേത്രനിര്‍മാണത്തിനായി ഒരു കോടി രൂപ സംഭാവന ചെയ്ത് സ്വാമി ശങ്കർ. 60 വർഷമായി ഗുഹയിലാണ് സ്വാമിയുടെ താമസം.ഫക്കദ് ബാബ എന്നാണ് പ്രദേശവാസികള്‍ സ്വാമിയെ വിളിക്കുന്നത്.

ഗുരു താത്വലെ ബാബയ്‌ക്കൊപ്പം ഗുഹകളില്‍ താമസിക്കുന്ന സമയത്ത് ഭക്തരില്‍നിന്ന് ലഭിച്ച സംഭാവനയാണ് ഇതെന്ന് സ്വാമി വ്യക്തമാക്കി. നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ബാങ്ക് ആര്‍.എസ്.എസ്. ഭാരവാഹികളെ വിളിച്ചുവരുത്തി.

അദ്ദേഹത്തിന് പണം നേരിട്ട് കൈമാറാന്‍ സാധിക്കാത്തതിനാല്‍ ചെക്ക് ആണ് നൽകിയത് .ആര്‍.എസ്.എസ്. ഋഷികേശ് മേധാവി സുദമ സിംഘ നേരിട്ടു വന്നു ചെക്ക് സ്വീകരിക്കുകയാരുന്നു.ചെക്ക് സ്വീകരിച്ച് അദ്ദേഹത്തിന് രസീതും കൈമാറി.സംഭാവന രഹസ്യമായി നല്‍കാനായിരുന്നു സ്വാമിയുടെ പദ്ധതി. പിന്നീട് തന്റെ വാര്‍ത്ത പുറംലോകമറിയുന്നതോടെ മറ്റുളളവര്‍ക്കും സംഭാവന നല്‍കാന്‍ അതൊരു പ്രചോദനമാകുമെന്ന് കരുതിയാണ് ഇക്കഥ പുറത്തുവിടാന്‍ സ്വാമി അനുവാദം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *