0 Comments

പശ്ചിമബംഗാളിലെ കാശിപുര്‍ റോഡില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം നടന്നത്.സ്‌ഫോടനത്തില്‍ മകനും പരിക്കേറ്റു. ഇരുവരേയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഷെയ്ഖ് മത്‌ലബ് മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. മകന് നേരെ എറിയാൻ കരുതിവെച്ച ബോംബ് ആണ് പൊട്ടിയത്. മദ്യപാനത്തെ തുടർന്ന് വീട്ടിൽ എന്നും കലഹം ആരുന്നു. വഴക്ക് മൂര്‍ച്ഛിച്ചതോടെ മകനെ ആക്രമിക്കാന്‍ നാടന്‍ ബോംബുമായെത്തിയ മത്‌ലബിനെ തടയാന്‍ നസീര്‍ ശ്രമിച്ചെങ്കിലും താഴെ വീണ് പൊട്ടുകയായിരുന്നു.

പൊട്ടിത്തെറിയിൽ ഇരുവർക്കും പരിക്കുപറ്റി. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് അയൽക്കാർ ഉടനെ എത്തി എങ്കിലും മത്‌ലബ് അതിനുമുമ്പെത്തെന്നെ മരിക്കുകയാരുന്നു.സ്‌ഫോടനത്തില്‍ വിരലുകള്‍ക്ക് ഗുരുതരപരിക്കേറ്റ നസീറിനെ വിദഗ്ധചികിത്സയ്ക്കായി കൊല്‍ക്കത്ത എസ്എസ്‌കെഎം ആശുപത്രിയിലേക്ക് മാറ്റി. മതലബിനു എങ്ങനെ ആണ് സ്ഫോടന വസ്തുക്കൾ കിട്ടിയത് എന്ന് അന്വേഷണം നടത്തുന്നുണ്ട് എന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *