0 Comments

കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കാമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ചർച്ചക്ക് തയാറാണുമെന്നു പ്രധാനമന്ത്രി പറഞ്ഞു. തുറന്ന സമീപനം ആണ് സർക്കാരിന് ഉള്ളതെന്നും സർക്കാരിന്റെ ഏത് വിഷയവും ചർച്ചചെയ്യാൻ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സമവായത്തിലെത്തിയിട്ടില്ലെങ്കിലും കര്‍ഷകര്‍ ആലോചിച്ച് ഒരു തീരുമാനത്തിലെത്തണം. ഏതു സമയത്തും കര്‍ഷകര്‍ക്ക് സര്‍ക്കാരിനെ സമീപിക്കാം, പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിൻറെ നന്മയെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. ചർച്ചയിലൂടെ വേണം പ്രശ്നം പരിഹരിക്കേണ്ടത്,കാര്‍ഷിക നിയമങ്ങള്‍ 18 മാസത്തേക്ക് മരവിപ്പിക്കാമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം ഇപ്പോഴും നിലവിലുണ്ട് ഈ കാര്യം അനുയായികളെ അറിയിച്ചു പ്രശ്നം വേഗം പരിഹരിക്കണമ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കര്‍ഷക സമരം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!