0 Comments

2019ൽ റിലീസായ നടൻ ജയറാം നായകനായ ‘പട്ടാഭിരാമൻ’ എന്ന സിനിമയിലെ ജെസീക്ക എന്ന വേഷം ചെയ്താ നടി കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചിരുന്നു.ഇതിനു പിന്നിലെ കാരണം ഭർത്താവ് താമരക്കുളം പച്ചക്കാട് അമ്പാടിയില്‍ പ്രദീപ് കൊലക്കേസിൽ ജയിലിലായതാണ് നിഗമനം. പട്ടാഭിരാമൻ സിനിമക്ക് പുറമെ കുറച്ചു സിനിമകളിൽ ചെറിയ വേഷങ്ങളും ചെയ്തട്ടുണ്ട്.

കഴിഞ്ഞ ഡിസംബർ മൂന്നിന് ബെംഗളൂരുവിൽ വൃദ്ധയെ കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിലാണ് ബൊമ്മനഹള്ളി പൊലീസ് ഡിസംബർ 29 ന് പ്രദീപിനെ അറസ്റ്റ് ചെയ്തത്.ഭർത്താവിന്റെ ക്രൂരത തിരിച്ചറിഞ്ഞതാകാം ഇവരെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

ബെംഗളൂരുവിൽ ബൊമ്മനഹള്ളിയിലെ മുനീശ്വരാ ലേഔട്ട്, കൊടിച്ചിക്കനഹള്ളിയില്‍ വീടിനോടു ചേർന്ന് ചെറിയ കട നടത്തിയിരുന്ന മലയാളിയായ നിര്‍മ്മല മേരിയെ(65) സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് പ്രദീപ് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തൽ.നേരത്തെ കുവൈത്തിൽ ജോലി ചെയ്യുമ്പോഴും പ്രദീപ് അവിടെ മോഷണക്കേസിൽ അറസ്റ്റിലായിരുന്നു.പിന്നീട് നാട്ടിലെത്തിയ ശേഷമാണ് വിജയലക്ഷ്മിയെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *