0 Comments

കർഷക സമരത്തിനെതിരെ ശക്തമായ തിരിച്ചടിയുമായി വീണ്ടും കേന്ദ്ര സർക്കാർ. ഡൽഹിയിലെ സിംഘു, തിക്രി, ഗാസിപ്പുർ അതിർത്തികളിലെ ഇന്റർനെറ്റ് സേവനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഞായറാഴ്ചവരെ റദ്ദാക്കി.ഹരിയാണയിലെ 17 ജില്ലയിലും ഇന്റർനെറ്റ് വിലക്ക് നീട്ടി. പൊതു സുരക്ഷാ മുൻനിർത്തിയാണ് ഈ തീരുമാനം എന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചെങ്കിലും സമര കേന്ദ്രങ്ങൾ ഒഴിപ്പിക്കാൻ ആണ് ഈ തീരുമാനം എന്നാണ് പുറത്തുവരുന്ന വാർത്ത.

കർഷകസമരത്തിന്റെ സാമ്പത്തികസ്രോതസ്സ്‌ അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ചുമതലപ്പെടുത്തിയ സർക്കാർ സമരകേന്ദ്രങ്ങളിലേക്ക് കൂടുതൽ പേർ എത്തുന്നത് തടയാനുള്ള നടപടികളും തുടങ്ങി. കർഷക സമരത്തിനുപിന്നിൽ ചില അനധികൃത പണമിടപാട് നടക്കുന്നുണ്ട് പ്രാഥമിക വിലയിരുത്തൽ.ഡൽഹി പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ. അടിസ്ഥാനമാക്കിയാണ് അന്വേഷണം തുടങ്ങിയത്.അടുത്തകാലത്ത് സജീവമായ ചില ഹവാല ഓപ്പറേറ്റർമാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം…….

കലാപത്തിനും പൊതുസ്വത്തു നശിപ്പിച്ചതിനും കൂടെ 84 പേരയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ടാക്ട്ടെർ റാലിയെ തുടർന്നുണ്ടായ സംഭവത്തിൽ ഡൽഹി പോലീസ് കർശന നടപടികൾ തുടരുകയാണ്. അതിനിടയിൽ സമരക്കാരുമായി ചർച്ചക്ക് തയാറാണെന്നു പ്രധാനമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *