0 Comments

ഇസ്രായേൽ എംബസിക്കു സമീപത്തു ഉണ്ടായ ആക്രമണത്തിൽ അനോഷണങ്ങൾ ചൂണ്ടുന്നത് ഇറാൻ ബന്ധത്തിലേക്ക്.സ്ഫോടനത്തില്‍ ടെഹ്റാന്റെ പങ്ക് വ്യക്തമാണെന്ന് ന്യൂഡല്‍ഹിയിലെ ഭീകരവിരുദ്ധ ഉദ്യോഗസ്ഥര്‍ പറഞ്ഞു.സ്‌ഫോടനം സംബന്ധിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഇസ്രയേല്‍ എംബസിക്ക് സമീപത്തെ എ.പി.ജെ. അബ്ദുള്‍ കലാം റോഡിലായിരുന്നു സ്ഫോടനം നടന്നത്.

നേരത്തെ സംഭവത്തില്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്ജി)അന്വേഷണം ആരംഭിച്ചിരുന്നു. ശനിയാഴ്ച എന്‍എസ്ജിയുടെ ഒരു സംഘം സ്ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ചു.സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് പാതി കരിഞ്ഞ തുണിയും പ്ലാസ്റ്റിക് കൂടും ലഭിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് ഇറാന്‍ ഉദ്യോഗസ്ഥരോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് വിവരം.

സംഭവുമായി ബന്ധപെട്ടു ഏതാനും ചില ഇറാൻ പ്രദേശവാസികളെ ചോദ്യം ചെയ്തിരുന്നു.വിസയുടെ കാലാവധി തീർന്നിട്ടും രാജ്യത്തു താമസിക്കുന്ന ചില ആൾക്കാരെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!