0 Comments

ഓൺലൈൻ വസ്ത്ര വ്യാപാര സൈറ്റ് ആയ മിന്ത്രയുടെ ലോഗോ മാറ്റാൻ തീരുമാനിച്ചു കമ്പനി. സ്ത്രീകളെ ആക്ഷേപിക്കുന്നതാണു ലോഗോയെന്ന പരാതിയുമായി മുംബൈ സൈബർ പൊലീസിനു മുന്നിലെത്തിയത് അവസ്ത ഫൗണ്ടേഷനു വേണ്ടി നാസ് പട്ടേൽ ആണ്.നേരത്തേ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പലതവണ ഈ ആവശ്യം നാസ് പട്ടേൽ ഉന്നയിച്ചിരുന്നുവെങ്കിലും ബന്ധപ്പെട്ടവർ അവഗണിച്ചതിനെത്തുടർന്നാണ് സൈബർ പൊലീസിൽ പരാതിയുമായെത്തിയത്. പരാതിയിൽ കാര്യം ഉണ്ടെന്നു കണ്ടതോടെ മുംബൈ പോലീസ് പരാതി ഏറ്റെടുക്കുകയാരുന്നു. പിന്നീട് കമ്പനിയെ അറിയിക്കുകയും അവർ ഒരുമാസത്തെ സമയം ആവിശ്യപെട്ടിരിക്കുകയുമാണ്.

ശരീരത്തെ ആക്ഷേപകരമായ രീതിയിൽ ചിത്രീകരിക്കുന്ന ലോഗോ മാറ്റിയേ തീരൂവെന്നും ഇല്ലെങ്കിൽ ഇത്തരത്തിൽ അപമാനകരമായ ലോഗോ ഉപയോഗിക്കുന്നതിനു മിന്ത്രയ്ക്കെതിരെ നടപടിയെടുക്കണമെന്നും നാസ് പട്ടേൽ പരാതിയിൽ ആവശ്യപെട്ടു.കമ്പനിയുടെ പേരിന്റെ ആദ്യത്തെ അക്ഷരമായ M പ്രത്യേക നിറങ്ങൾ ഉപയോഗിച്ച് ചിത്രീകരിച്ചതാണ് മിന്ത്രയുടെ ലോഗോ. നഗ്നമായ സ്ത്രീ ശരീരത്തെ ആഭാസകരമായി ചിത്രീകരിക്കുകയാണ് ലോഗോയെന്നാണ് എതിരെ ഉയർന്ന വിമർശനം.

ഫ്ലിപ്കാർട്ടിന്റെ ഉടമസ്ഥതയിലുള്ള മിന്ത്ര ഇന്ത്യയിൽ ഓൺലൈൻ വസ്ത്രവ്യാപാര രംഗത്തെ മുൻനിര സ്ഥാപനമാണ്.അതേസമയം, പരാതിക്കാരിയായ നാസ് പട്ടേലിനെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽമീഡിയയിൽ ഒട്ടേറെപ്പേർ എത്തിയിട്ടുണ്ട് .പബ്ലിസിറ്റിക്കു വേണ്ടിയാണ് നാസ് ഈ ആരോപണമുന്നയിക്കുന്നതെന്നും സാധാരണക്കാർക്ക് ലോഗോയിൽ അശ്ലീലം കണ്ടെത്താൻ ആകില്ലെന്നും ചിലർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!