0 Comments

മദ്യത്തിന് 90 രൂപവരെ വില വർധിക്കും, വർധിച്ച വില നാളെ മുതൽ പ്രാബല്യത്തിൽ വരും.മദ്യ കമ്പനികളുടെ ഏറെ നാളത്തെ ആവിശ്യത്തിനൊടുവിൽ ആണ് ഏഴു ശതമാനം വില വർധിപ്പിക്കാൻ ഉള്ള സർക്കാരിന്റെ തീരുമാനം. 10 രൂപ മുതൽ 90 രൂപ വരെയാണ് വില വർധിക്കുക.

പ്ലാസ്റ്റിക് കുപ്പിയിൽ നിന്നും ചില്ലു കുപ്പിയിലേക്ക് മാറുന്നതിന്റെ ഭാഗമായി 750 മില്ലി ലിറ്റർ മദ്യം ഇനി ചില്ലുകുപ്പികളിലിരിക്കും ലഭിക്കുക. ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യത്തിലും സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാകും. നേരത്തെ ഡ്രൈ ഡേ മാറ്റണമെന്ന ആവശ്യം ബാറുകാര്‍ എക്സൈസ് വകുപ്പിനോടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നയപരമായ തീരുമാനമായതിനാല്‍ എക്സൈസ് വകുപ്പ് ബാറുകാരുടെ ആവശ്യം സര്‍ക്കാരിനു മുന്നില്‍ വച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്നുമുതലാണ് വില വര്‍ധന പ്രാബല്യത്തില്‍ വരുന്നതെങ്കിലും ഒന്നാം തീയതി ഡ്രൈ ആയതിനാല്‍ ചൊവ്വാഴ്ച മുതലാകും പ്രാബല്യത്തില്‍ വരിക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!