0 Comments

ബാറ്റിങ്ങിലെ പോരായ്മകൾ‌ മറികടക്കാൻ പ്രത്യേക പരിശീലനം തന്നെ താരത്തിനായി ഡൽഹി ഒരുക്കി. പാളിച്ചകൾ മാറ്റിയെടുക്കുന്നതിനായി പ്രശസ്ത പരിശീലകനും മുൻ ഇന്ത്യൻ താരവുമായ പ്രവീൺ ആംറെയായിരിക്കും ഇനി ഷായെ ക്രിക്കറ്റ് പഠിപ്പിക്കുക.പൃഥ്വി ഷായുടെ കരിയറിൽ ഇതു തിരിച്ചടികളുടെ കാലമാണ്. 2018ൽ ഇന്ത്യയ്ക്കായി മികച്ച ഫോമിൽ കളിച്ച് അരങ്ങേറിയ താരത്തിന് ഇപ്പോൾ തൊട്ടതെല്ലാം പിഴയ്ക്കുകയാണ്.ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിൽ താരത്തിന് ഇടം ലഭിച്ചതുമില്ല. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പൃഥ്വി ഷായെ ഉപേക്ഷിക്കാൻ ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റല്‍സ് തയാറല്ല.

റെഡ് ബോൾ മത്സരങ്ങൾ ഇല്ലാത്തതിനാൽ വൈറ്റ് ബോൾ ക്രിക്കറ്റിലായിരിക്കും പരിശീലനം.കഴിഞ്ഞ ഐപിഎൽ സീസണില്‍ 13 മത്സരങ്ങളിൽ നിന്ന് 228 റൺസെടുത്ത് ഭേദപ്പെട്ട പ്രകടനമാണ് ഷാ നടത്തിയത്. പിന്നീട് ഇന്ത്യയ്ക്കായി അഡ്‍ലെയ്ഡ് ടെസ്റ്റിൽ കളിക്കാനിറങ്ങിയെങ്കിലും ബാറ്റിങ്ങിൽ പൂർണ പരാജയമായി. ഇന്നിങ്സിൽ 36 റണ്‍സിന് പുറത്തായ ഇന്ത്യ എട്ട് വിക്കറ്റിനാണ് ഈ മത്സരം തോറ്റത്.
ഇന്ത്യയ്ക്കായി അണ്ടര്‍ 19 ലോകകപ്പ് ജയിച്ച ക്യാപ്റ്റൻ കൂടിയായ ഷാ അവസാനമായി കളിച്ചത് ഓസ്ട്രേലിയയ്ക്കെതീരെ അഡ്‍ലെയ്ഡ് ടെസ്റ്റിൽ. താരത്തിന്റെ പാളിച്ചകൾ വെളിവായ ഈ മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ റണ്ണൊന്നും എടുക്കാത രണ്ടാം ഇന്നിങ്സിൽ നാലു റൺസിനും 21 വയസ്സുകാരൻ ബാറ്റ്സ്മാന്‍ പുറത്തായി.

Leave a Reply

Your email address will not be published. Required fields are marked *