0 Comments

റിപ്പബ്ലിക് ദിനത്തിലുണ്ടായ അക്രമസംഭവങ്ങൾ തന്നെ വേദനപ്പിച്ചു എന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിച്ചുകൊണ്ടിരിക്കെ പ്രധാന മന്ത്രി പറഞ്ഞു. ദേശീയപതക യെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചുഎന്ന് ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തെ പരാമർശിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു.

വികസിത രാജ്യങ്ങളെക്കാൾ വേഗത്തിൽ നമ്മുക്ക് വാക്‌സിൻ നൽകാൻ സാധിച്ചു 30 ലക്ഷം പേർക്ക് 15 ദിവസത്തിനുള്ളിൽ വാക്‌സിൻ നല്കാൻ കഴിഞ്ഞു. വികസിത രാജ്യങ്ങളായ യുഎസ്, യുകെ എന്നിവയ്ക്ക് ഇത് സാധിക്കുന്നതിന് 18, 36 ദിവസങ്ങള്‍ വേണ്ടിവന്നതായി മോദി ചൂണ്ടിക്കാട്ടി. മറ്റു രാജ്യങ്ങളെ സഹായിക്കാൻ ഇന്ത്യക്ക് കഴിയുന്നുണ്ടെന്നും മാത്രമല്ല വാക്‌സിനുകളുടെയും മരുന്നുകളുടെയും കാര്യത്തിൽ ഇന്ത്യ സ്വയം പര്യപ്തർ ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *