0 Comments

കാസർഗോഡ് : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സോളാർ കേസ് പ്രതി സരിതയും ഒരേ ദിവസം കാസർകോടിന് അപ്പുറത്തു കർണാടകയിലെ കൊല്ലൂരിൽ എങ്ങനെ എത്തി എന്ന ആരോപണവുമായി സി പി എം നേതാവ് വി പി പി മുസ്തഫ.സരിതയും രമേശ് ചെന്നിത്തലയും ജാഥ ആരംഭിക്കുന്നതിന്റെ തലേ ദിവസം യാദൃശ്ചികമായിട്ടാണ് അവിടെയെത്തിയതെന്ന് സാമാന്യം ബുദ്ദി ഉള്ള നമുക്ക് പറയാൻ കഴിയുമോയെന്നും മുസ്‌തഫ ചോദിച്ചു

ഇന്നലെയാണ് സരിത എസ് നായരും രമേശ് ചെന്നിത്തലയും കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ സന്ദർശനം നടത്തിയത്.ഒരേ ദിവസമാണ് കൊല്ലൂരിൽ എത്തിയതെങ്കിലും രണ്ട് സമയത്താണ് ഇരുവരും സന്ദർശനം നടത്തി മടങ്ങിയത്. ഉമ്മൻചാണ്ടിയെ ഉയർത്തികാട്ടാനുളള ഹൈക്കമാൻഡ് തീരുമാനം വന്നതോടെ രമേശ് ചെന്നിത്തല ദു:ഖിതനാണെന്നാണ് മുസ്‌തഫ പറയുന്നത്ഡൽഹയിൽ ഹൈക്കമാൻഡ് തീരുമാനം വന്നപ്പോൾ മ്ലാനവദനനായ രമേശ് ചെന്നിത്തല ഇറങ്ങിവരുന്നതിന്റെ ചിത്രങ്ങൾ മാദ്ധ്യമങ്ങളാണ് പുറത്തുവിട്ടത്. കോൺഗ്രസിനകത്ത് നേതൃപോര് വളരെ രൂക്ഷമായി വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!