0 Comments

ഈ വരുന്ന നിയമ സഭ തിരഞ്ഞെടുപ്പിൽ തൻ മത്സരിച്ചേക്കില്ലെന്നു ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആർ.എം.പി നേതാവും ആയ കെ.കെ രമ. മത്സരരംഗത്തുണ്ടാവില്ലെന്ന് രമ വ്യക്തമാക്കിയതോടെ വടകരയില്‍ യുഡിഎഫ് പിന്തുണച്ചാലും ഇല്ലെങ്കിലും എന്‍ വേണു മത്സരിക്കാനാണ് എല്ലാ സാധ്യതയും.

ആർ.എം.പി നേതാവായി വേണു മത്സരിക്കുമെന്നും രമ സ്വതന്ത്ര സ്ഥാനാർത്ഥിയായി വേറെ എവിടെ എനിക്കിലും മത്സരിക്കുമെന്നാരുന്നു നേരത്തെ പുറത്തുവന്ന വാർത്ത. ആര്‍.എം.പിക്ക് ഇത്തവണ യു.ഡി.എഫ് സീറ്റ് നല്‍കുമെന്ന് ഏകദേശം ധാരണയായിട്ടുണ്ട്.ആര്‍.എം.പിക്ക് സീറ്റ് നല്‍കണമെന്ന് തന്നെയാണ് വടകര എം.പി കെ.മുരളീധരന്റെയടക്കം താല്‍പര്യം.കല്‍പറ്റയും കൊയിലാണ്ടിയും ഒഴിവാക്കി വടകരയില്‍ മുല്ലപ്പള്ളി തന്നെ മത്സരിച്ചാല്‍ ആര്‍.എം.പി സ്ഥാനാര്‍ഥിയുണ്ടാകുമോ എന്നതാണ് ഒടുവില്‍ ഇതിലൊരു മാറ്റത്തിന്സാധ്യതയുള്ളത്. അല്ലാത്ത പക്ഷം എന്‍ വേണുവായിരിക്കും യുഡിഎഫ് പിന്തുണയോടെ ഇവിടെ മത്സരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *