0 Comments

തമിഴ് സൂപ്പർഹിറ് ചിത്രം യെന്തിരൻന്റെ കഥ മോഷ്ടിച്ചെന്ന പരാതിയിന്മേൽ സംവിദായകനായ ശങ്കറിന് ജാമ്യമില്ലാ കേസിൽ വാറണ്ട്. എഴുത്തുകാരൻ അരുൾ തമിഴ്നാടാനാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. ചെന്നൈ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് സമർപ്പിച്ചത്. തുടർച്ചയായി കോടതിയിൽ ഹാജരാവാത്തതിനെ തുടർന്നാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. ഫെബ്രുവരി 19 നു മുൻപായി കോടതിയിൽ ഹാജരാകണം എന്നാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

തന്റെ കഥ ജുഗ്‌ബി യുടെ കഥയാണ് യെന്തിരൻ എന്നാണ് അരുൾ കൊടുത്ത കേസ്. ഇതേ കഥ പിന്നീട് ടിക് ടിക് ദീപിക എന്ന പേരിൽ 2007 പ്രസിദ്ധീകരിച്ചു.വഞ്ചന കുറ്റവും പകർപ്പവകാശ ലംഘനവും ആരോപിച്ചാണ് 2010 ഇത് കേസ് കൊടുത്തത്. പിന്നീട് 2019ൽ തനിക്ക് എതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്നു പറഞ്ഞുകൊണ്ട് ശങ്കർ കോടതിയിൽ പോയിരുന്നു. കോടതി അത് തള്ളുകയാരുന്നു.

Leave a Reply

Your email address will not be published. Required fields are marked *