0 Comments

ബെംഗളൂരു: ജലീൽ മോചിതയായിട്ടും കോവിഡ് ചികിത്സയിൽ ആയിരുന്ന ശശികല ആശുപത്രി വിട്ടു.അനധികൃത സ്വത്ത്​ സമ്പാദന കേസിൽ പരപ്പന അഗ്രഹാര ജയിലിൽ നാലുവർഷത്തെ ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശശികല കുറച്ചുദിവസങ്ങൾക്ക്​ മുമ്പാണ്​ മോചിതയായത്​.എ.ഐ.എ.ഡി.എം.കെ.പതാക വെച്ച കാറിലാണ് ശശികല പുറത്തേക്ക് വന്നത്. ശ്വാസതടസവും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന്​ ജനുവരി 20നാണ്​ ജയിൽനിന്ന്​ ശശികലയെ ആശുപത്രിയിലേക്ക്​ മാറ്റിയത്​. പിന്നീട്​ കോവിഡ്​ സസ്ഥിതീകരിച്ചു.

12 മണിയോടെയാണ് ശശികല ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് വന്നത്. അമ്മാ മുന്നേറ്റ കഴകം നേതാവും എം.എല്‍.എയുമായ ടിടിവി ദിനകരന്‍, മുന്‍മന്ത്രി പളനിയപ്പന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. 2017ലാണ് ​ശശികലയെ നാലുവർഷത്തെ ജയിൽ ​ശിക്ഷക്ക്​ വിധിച്ചത്​. അനധികൃതമായി 66 കോടി സമ്പാദിച്ചുവെന്നാണ്​ കേസ്​.ആശുപത്രി വിട്ടെങ്കിലും സമ്പര്‍ക്ക വിലക്കില്‍ തുടരാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

തമിഴ്​നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പിന്​ മാസങ്ങൾ മാത്രം ബാക്കിനിൽക്കു​വേയാണ് ശശികലയുടെ തിരിച്ചുവരവ്​.തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തിയായ അട്ടിബലയില്‍ ജയ ടി.വി സി.ഇ.ഒയുടെ ഉടമസ്ഥതയിലുളള വീട്ടിലേക്കാണ് ശശികലയെ മാറ്റിയിലിക്കുന്നതെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *