0 Comments

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ഇന്നാണ് കാസര്‍ഗോഡുനിന്നാണ്‌ ആരംഭിക്കുന്നത്.കേരളത്തെ സമ്പല്‍ സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും നയിക്കുക എന്ന സദുദ്ദേശത്തോടെയാണ് യാത്ര ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി വീക്ഷണം പത്രം പുറത്തിറക്കിയ ബഹുവർണ സപ്പ്ളിമെന്റിൽ ആണ് ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ട് വാർത്ത വന്നത്.ഇതില്‍ സംഭവിച്ച ഒരമളിയാണ് ആരംഭിക്കും മുന്നേതന്നെ യാത്രയെ ചരമവാര്‍ത്തയാക്കുന്നത്.

ഞായറാഴ്ച വൈകുന്നേരം മൂന്നു മണിക്ക് കാസര്‍കോട് കുമ്പളയിലാണ് ഐശ്വര്യ കേരളയാത്ര മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യാത്ര ഉദ്ഘാടനം ചെയ്യുന്നത്. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങിയ യുഡിഎഫ് നേതാക്കളെല്ലാം പരസ്യത്തിന്റെ ആദ്യ പകുതിയിലുണ്ട്. ബാക്കി പകുതിയില്‍
പരസ്യമാണ്.ഇതിനു രണ്ടിനും ഇടയില്‍ യാത്രയ്ക്ക് ആശംസയര്‍പ്പിച്ചുകൊണ്ടുള്ള ഭാഗത്താണ് അബദ്ധം പിണഞ്ഞത്. ആശംസകളോടെ എന്നതിനു പകരം ‘ആദരാഞ്ജലികളോടെ’ എന്നാണ് അച്ചടിച്ചിരിക്കുന്നത്.

പരസ്യം തയാറാക്കിയപ്പോൾ വന്ന തെറ്റാണു ഇപ്പോൾ വിനയായിരിക്കുന്നത്. ഏതാനും സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!