0 Comments

മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ ‘സാന്ത്വന സ്പര്‍ശം’ എന്ന പേരില്‍ അദാലത്തുകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെബ്രുവരി 1 മുതല്‍ 18 വരെയാണ് അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്. പരാതികൾ സ്വന്തമായോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അറിയിക്കാം. അക്ഷയ കേന്ദ്രങ്ങൾക്ക് പൈസ സർക്കാർ കൊടുക്കും. സർക്കാർ ഒന്നിനും പൈസ ഇടക്കുന്നതല്ല. പുതിയ പരാതികളൂം നേരത്തെ തീർപ്പാകാത്ത പരാതികൾക്കും സർക്കാർ പരിഹാരം കാണും.

ആദിവാസി മേഖലകളില്‍ കഴിയുന്നവര്‍ക്ക് അപേക്ഷ നല്‍കുന്നതിന് അക്ഷയ സെന്ററുകള്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ട്.ഫെബ്രുവരി 1, 2, 4 തീയതികളില്‍ കണ്ണൂര്‍, തൃശ്ശൂര്‍, ആലപ്പുഴ, കൊല്ലം കോഴിക്കോട് എന്നീ 5 ജില്ലകളില്‍ അദാലത്ത് നടക്കും. ഫെബ്രുവരി 8, 9, 11 തീയതികളില്‍ കാസര്‍കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ്. ഈ ജില്ലകളില്‍ ഫെബ്രുവരി 2-ന് വൈകിട്ട് വരെ അപേക്ഷ സ്വീകരിക്കും. ഫെബ്രുവരി 15,16, 18 തീയതികളില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളില്‍. ഈ ജില്ലകളില്‍ ഫെബ്രുവരി 3 ഉച്ചയ്ക്ക് മുതല്‍ ഫെബ്രുവരി 9 വൈകിട്ട് വരെ പരാതി സ്വീകരിക്കും.

അദാലത്തില്‍ ലഭിക്കുന്ന പരാതികളില്‍ നിയമഭേദഗതി വഴിയോ ചട്ടത്തില്‍ മാറ്റം വരുത്തിയോ നയപരമായ തീരുമാനം വഴിയോ പരിഹരിക്കേണ്ട കാര്യങ്ങളും ഉണ്ടാകും. അത്തരം പ്രശ്‌നങ്ങള്‍ കളക്ടര്‍മാര്‍ ഏകീകരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *