0 Comments

മുംബൈ: ബിസിസിഐ വൃത്തങ്ങളിൽനിന്ന് ലഭിച്ച സൂചനകൾ പ്രകാരം ചില സ്പോർട്സ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഐപി എല്ലിന്റെ 14ആം പതിപ്പിന് ഫെബ്രുവരി പതിനൊന്നിന് തുടക്കമാകും എന്നാണ് റിപോർട്ടുകൾ.ഇക്കാര്യത്തിൽ ഐപിഎൽ ഗവേണിങ് കൗൺസിൽ അന്തിമ തീരുമാനമെടുക്കും.

ഇംഗ്ലണ്ട് ടീമിന്റെ ഇന്ത്യൻ പര്യടനം അവസാനിച്ചതുനു ശേഷം പതിനൊന്നിന് ആരംഭിച്ചാലും ആവിശ്യത്തിന് വിശ്രമം കിട്ടുമെന്നാണ് ബി.സി.സി.യുടെ വിലയിരുത്തൽ.ഏപ്രിൽ 11 ന് തുടങ്ങി ജൂൺ അഞ്ചിനോ, ആറിനോ അവസാനിക്കുന്ന രീതിയിലായിരിക്കും മത്സരങ്ങൾ നടക്കുക. 2021 ഐപിഎൽ ഇന്ത്യയിൽവച്ചു തന്നെ നടക്കും.ബിസിസിഐ ട്രഷറർ അരുൺ ധുമാൽ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സ്റ്റേഡിയങ്ങളിൽ പകുതി ആരാധകരെ അനുവദിക്കാനാണു സാധ്യത.

സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് വിജയകരമായി നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഐപിഎല്ലും ഇന്ത്യയിൽ തന്നെ നടത്താൻ ഒരുങ്ങുന്നത്. ഇന്ത്യ ഇപ്പോൾ യുഎ ക്കാൾ സുരക്ഷിതം ആണെന്നും അതുകൊണ്ടു ഇന്ത്യയിൽ നടത്താൻ ആണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!