0 Comments

മസ്കറ്റ്: നാല്,ആറു,ഒമ്പത് എന്ന കാലയളവുകളിൽ താത്കാലിക തൊഴിൽ പെർമിറ്റുകൾ നൽകും എന്ന് ഒമാൻ തൊഴിൽ മന്ത്രി ഡോ.മഹദ്​ സൈദ്​ ബഉവി​ന്റെ ഉത്തരവ്​ പുറത്തിറങ്ങി.വിദേശ തൊഴിലാളിയെ ജോലിക്ക്​ എടുക്കേണ്ടത്​ അത്യാവശ്യമായ സാഹചര്യത്തിൽ മാത്രമാണ്​ ഇതിന്​ അനുമതി നൽകുക. തൊഴിൽ മന്ത്രാലയം കഴിഞ്ഞയാഴ്​ച നടത്തിയ വാർത്താസമ്മേളനത്തിൽ വിശദമാക്കിയ തൊഴിൽ പെർമിറ്റ്​ ഫീസ്​ വർധനവി​െൻറ വിശദ വിവരങ്ങളും ഉത്തരവിലുണ്ട്.

ഉയർന്ന തസ്​തികകളിലേക്കുള്ള താൽക്കാലിക തൊഴിൽ പെർമിറ്റുകൾക്ക്​ നാല്​ മാസത്തേക്ക്​ 336 റിയാലും ആറ്​ മാസത്തേക്ക്​ 502 റിയാലും ഒമ്പത്​ മാസത്തേക്ക്​ 752 റിയാലും നൽകണം. മിഡിൽ തസ്​തികകളിൽ നാല്​ മാസത്തേക്ക്​ 169, ആറ് ആറ്​ മാസത്തേക്ക്​ 252, ഒമ്പത്​ മാസത്തേക്ക്​ 377 റിയാൽ എന്നിങ്ങനെയും ടെക്​നികൽ, സ്​പെഷ്യലൈസ്​ഡ്​ തസ്​തികകളിൽ നാല്​ മാസത്തേക്ക്​ 101, ആറ്​ മാസത്തേക്ക്​ 151, ഒമ്പത്​ മാസത്തേക്ക്​ 226 റിയാൽ എന്നിങ്ങനെയാണ്​ നിരക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *