0 Comments

ന്യൂഡൽഹി: ആദ്യമായി കടലാസ്സ് രഹിത ബജെറ് അവതരിപ്പിക്കാൻ തയാറായി കേന്ദ്രം. ബജറ്റ് വെബ്സൈറ്റ് നിന്നുള്ള വിവരങ്ങളായിരിക്കും ആപ്പിലും ലഭ്യമാകുന്നത്. മുൻ വർഷങ്ങളിലെ ബജറ്റും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗവും ആപ്പിൽ ലഭിക്കും. ചരിത്രത്തിലാദ്യമായാണ് കേന്ദ്ര ബജറ്റ് പൂർണമായും കടലാസ് രഹിതമായി പുറത്തിറക്കുന്നത്.

ഇതിനായി ആൻഡ്രോയിഡ്, ഐഒഎസ് സ്മാർട്ഫോണുകൾക്കായി പ്രത്യേക ആപ് വികസിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് കടലാസ്സ് രഹിത ബജെറ് അവതരിപ്പിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ് സ്റ്റോറിൽ നിന്നും ആപ് ഡൗൺലോഡ് ചെയ്യാം. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റ് വിവരങ്ങൾ ആപ്പിൽ ലഭ്യമാകും. നികുതി വിവരങ്ങൾ, ഫിനാൻസ് ബിൽ തുടങ്ങിയ വിവരങ്ങളും ആപ്പിൽ ലഭിക്കും…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!