0 Comments

കേരളത്തിലെ പ്രമുഖ വ്യവസായിയും സിന്തൈറ്റ് ഗ്രൂപ്പ് ചെയർമാനുമായ സി.വി.ജേക്കബ് അന്തരിച്ചു.കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഡയറക്ടറാണ്. സിയാല്‍ ഡയറക്ടറാണ്. സ്‌പൈസസ് ബോര്‍ഡ് വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ അദ്ദേഹം കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന കമ്പനിയായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകനും ചെയര്‍മാനുമാണ് സി.വി. ജേക്കബ്. ഏറ്റവും മികച്ച കയറ്റുമതിക്കാരനുള്ള കേന്ദ്ര സര്‍ക്കാര്‍ ബഹുമതി 1976-77 മുതല്‍ ഒട്ടേറെ വര്‍ഷം രാഷ്ട്രപതിയില്‍ നിന്ന് ലഭിച്ചു. കേരളത്തിനു പുറമേ ആന്ധ്ര, തമിഴ്നാട്, കർണാടക, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലും ഇന്ത്യയ്ക്ക് വെളിയിൽ ചൈന, ശ്രീലങ്ക, വിയറ്റ്നാം, ഉക്രൈൻ, ബ്രസീൽ, എന്നിവിടങ്ങളിൽ ഫാക്ടറികളുണ്ട്.ഇന്ന് ആഗോള ഒലിയോറെസിന്‍ വിപണിയുടെ മൂന്നിലൊന്നും സിന്തൈറ്റിന്റെ കൈകളിലാണ്.

Leave a Reply

Your email address will not be published. Required fields are marked *