0 Comments

എങ്ങനെയാണു ഞങ്ങൾ വിരാട് കോലിയെ പുറത്താക്കുക. വിരാട് കോലി ഒരു ലോകോത്തര ക്രിക്കറ്റ് താരമാണ്.ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയുടെ വിക്കറ്റ് വീഴ്ത്തണമെങ്കിൽ ഏറെ ബുദ്ധിമുട്ടേണ്ടിവരുമെന്ന് ഇംഗ്ലണ്ട് സ്പിന്നർ. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് മത്സരങ്ങൾ അദ്ദേഹത്തിനു നഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ കൂടുതൽ റൺസ് നേടുന്നതിനുള്ള പ്രചോദനവുമായിട്ടായിരിക്കും വിരാട് കോലി കളിക്കാനെത്തുക– മൊയീൻ അലി മാധ്യമങ്ങളോടു പറഞ്ഞു.

ഇനി വരാനുള്ള ടെസ്റ്റ് പരമ്പരകളിൽ തനിക്കു നേടാനുള്ളതു ചെറിയ ലക്ഷ്യങ്ങൾ മാത്രമാണെന്നും അലി അവകാശപ്പെട്ടു.200 വിക്കറ്റെന്ന ലക്ഷ്യത്തിൽനിന്ന് ഞാൻ വളരെ അകലെയല്ല. അതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് ചില ആളുകൾ എന്നാൽ എനിക്കു ശ്രദ്ധിക്കാൻ ചില കാര്യങ്ങളുണ്ട്. അതു നേടിയ ശേഷം പുതിയ ലക്ഷ്യങ്ങൾ തേടിപ്പോകും– മൊയീൻ അലി വ്യക്തമാക്കി. ഫെബ്രുവരി അഞ്ചിനാണ് ആദ്യമത്സരം ആരംഭിക്കുക.കുഞ്ഞ് പിറക്കുന്നതിനാൽ ക്രിക്കറ്റില്‍നിന്ന് കുറച്ചു നാൾ അവധിയെടുത്ത വിരാട് കോലി ടെസ്റ്റ് പരമ്പരയിൽ ടീമിന് ഒപ്പം ചേരും.

Leave a Reply

Your email address will not be published. Required fields are marked *