0 Comments

ന്യൂഡൽഹി: ഇന്നുമുതൽ സിനിമ തിയേറ്റർകളിൽ മുഴുവൻ സീറ്റുകളിലും ആളെ ഇരുത്താം എന്ന് കേന്ദ്രം അനുമതി നൽകി. അധിക നിയന്ത്രണങ്ങൾ വേണം എങ്കിൽ സംസ്ഥാനങ്ങൾക്കു തീരുമാനിക്കാം.കേന്ദ്ര തീരുമാനത്തെ പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ, മൾട്ടിപ്ലെക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ തുടങ്ങിയവ സ്വാഗതം ചെയ്തു.

തിയേറ്ററിൽ വരുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. സാമൂഹിക അകലവും ,മുഖാവരണം ധരിച്ചു വേണം തിയേറ്റർ ഇത് പ്രവേശിക്കാൻ.തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി ഇടവേളകളുടെ സമയംകൂട്ടം.സന്ദർശകരുടെ താപനിലയളക്കാനും സംവിധാനം വേണം. സന്ദർശകർ ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണമെന്നും പ്രവേശന കവാടത്തിൽ തന്നെ സാനിറ്റൈസർ ഉണ്ടാവണം എന്നും മാർഗ്ഗരേഖയിൽ പറഞ്ഞു.തിയേറ്റർസ്റ്റാളിലെ ഭക്ഷണശാലകളിൽനിന്ന് ഭക്ഷണവും വെള്ളവും സന്ദർശകർക്ക് വാങ്ങുകയും ഹാളിനകത്തേക്ക് കൊണ്ടുപോവുകയും ചെയ്യാം. ഇതിനുണ്ടായിരുന്ന നിയന്ത്രണങ്ങളും ഒഴിവാക്കി.തിയേറ്ററുകളുടെ പരിസരത്തെ തിരക്കൊഴിവാക്കാൻ ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിക്കുമെന്ന് വാർത്താവിതരണവകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *