0 Comments

കേന്ദ്ര ബജറ്റ് ധനമന്ത്രി അവതരിപ്പിക്കാനിരിക്കെ ഓഹരി വിപണിയില്‍ മുന്നേറ്റം. തുടര്‍ച്ചയായി ആറുദിവസത്തെ നഷ്ടത്തിനൊടുവിലാണ് വിപണിയില്‍നേട്ടം. സെന്‍സെക്‌സ് 388 പോയന്റ് ഉയര്‍ന്ന് 46674ലിലും നിഫ്റ്റി 101 പോയന്റ് നേട്ടത്തില്‍ 13,736ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 913 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 347 ഓഹരികള്‍ നഷ്ടത്തിലുമാണ്. 74 ഓഹരികള്‍ക്ക് മാറ്റമില്ല.

ബജറ്റ് ജനങളുടെ പ്രതീക്ഷക്കനുസരിച്ചുള്ളതറിക്കുമെന്ന് പൂർണ വിശ്വസം ഉണ്ടെന്ന് ധനകാര്യ മന്ത്രി അനുരാഗ് ടാക്കൂർ പ്രതികരിച്ചു. രാജ്യത്തെ സ്വയം പര്യപ്തർ ആക്കുന്നതിനും സമ്പത് വളർച്ച ഉണ്ടാകുന്നതിനും പരിശ്രമങ്ങൾ തുടരുമെന്നും മന്ത്രി പറഞ്ഞു.

ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടൈറ്റാന്‍ കമ്പനി, ഐസിഐസിഐ ബാങ്ക്, ഐഒസി, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി, ഗെയില്‍,എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *