0 Comments

പരിശീലകൻ ജസ്റ്റിൻ ലാംഗറുടെ ഇടപെടലുകളിൽ മുതിർന്ന താരങ്ങളുൾപ്പെടെ അസ്വസ്തഥ ആണ് കാരണം എന്ന് ഒരു ആസ്ട്രേലിയൻ ദിനപത്രം റിപ്പോർട് ചെയ്തിരുന്നു. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിക്കു പിന്നാലെയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ക്യാംപിൽ അതൃപ്തി പുകയുന്നത്.പലപ്പോഴും പരിശീലകനായിട്ടല്ല, ഒരു ‘ഹെഡ്മാസ്റ്ററെ’പ്പോലെയാണു ലാംഗർ പെരുമാറുന്നതെന്നാണ് ആരോപണം.

ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയെപ്പോലെ ടീമിനെയാകെ പ്രചോദിപ്പിക്കുന്ന ‘മോട്ടിവേഷനൽ ലീഡറായി’ ലാംഗർ മാറുന്നില്ലെന്നാണ് ആരോപണം. ടീം തിരിച്ചടി നേരിടുമ്പോൾ പരിശീലകൻ ‘ചൂടാകുന്നതും’ സമ്മർദഘട്ടങ്ങളിൽ വികാരത്തിന് അടിപ്പെടുന്നതും താരങ്ങൾ ചൂണ്ടിക്കാട്ടുന്നു.കണക്കുകൾ നിരത്തി ബോളർമാരെ വശംകെടുത്തുന്നതും എവിടെ പന്തെറിയണമെന്നു കളിയുടെ ഇടവേളകളിൽ നി‍ർദേശിക്കുന്നതും ഒരു കാരണം ആണ്. താരങ്ങളുടെ അനാവശ്യ കാര്യങ്ങളിലും ഇടപെടുന്നത് പതിവാണത്രേ.

Leave a Reply

Your email address will not be published. Required fields are marked *