0 Comments

കുഞ്ഞിനൊപ്പം ഉള്ള ആദ്യ ചിത്രം പുറത്തുവിട്ട് ക്രിക്കറ്റ് താരം കോഹ്‌ലിയും ബോളിവുഡ് തരാം അനുഷ്‌ക്ക ശർമയും. വമിക എന്നാണ് ഇരുവരും കുട്ടിക്ക് നൽകിയിരിക്കുന്ന പേര്. അനുഷ്‌ക്ക ശർമയാണ് ആദ്യമായി ഇൻസ്റ്റാഗ്രാം പേജിലൂടെ ചിത്രം പുറത്തു വിട്ടത്. ജനുവരി പതിനൊന്നിനാണ് ഇരുവരുടെയും ‍ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയത്.

“സ്നേഹത്തിലാണ് ഞങ്ങൾ ജീവിച്ചത്, സാന്നിധ്യവും നന്ദിയും ഞങ്ങൾ ജീവിത രീതിയാക്കി. പക്ഷേ ഇവൾ വാമിക അതിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു. സങ്കടം, സന്തോഷം, ആവലാതി,പരമാനന്ദം…മിനിറ്റുകൾക്കുള്ളിൽ അനുഭവിച്ച വികാരങ്ങൾ. ഉറക്കം പലപ്പോഴും പിടിതരാറില്ല. പക്ഷേ ഞങ്ങളുടെ മനസ് നിറഞ്ഞിരിക്കുകയാണ്. എല്ലാവരുടെയും എല്ലാവരുടെയും പ്രാർഥനകൾക്ക് നന്ദി എന്ന കുറിപ്പോടു കൂടിയാണ് ചിത്രം പങ്ക് വെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!