0 Comments

സ്ത്രീകളെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് നാസ് പട്ടേല്‍ എന്ന സാമൂഹ്യപ്രവര്‍ത്തക മുംബൈ സൈബര്‍ പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് മിന്ത്ര ലോഗോ മാറ്റിയത്. നഗ്നമായ സ്ത്രീകളുടെ രൂപമായി സാദൃശ്യം ഉണ്ടേ എന്ന് ആരോപിച്ചരുന്നു പരാതി. 2020 ഡിസംബറിൽ ആണ് നാസ് പട്ടേൽ ഈ പരാതിയുമായി മുന്നോട്ട് വന്നത്.

എന്നാല്‍ മിന്ത്രയുടെ ലോഗോ മാറ്റത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്. ഇതില്‍ എന്ത് സ്ത്രീവിരുദ്ധതയാണ് ഉള്ളത് എന്ന് ഉന്നയിച്ചവരും ഉണ്ട്. സ്ത്രീവിരുദ്ധതയോടൊപ്പം പുരുഷ വിരുദ്ധമായവയെന്ന് ആരോപിച്ച് പല കമ്പനികളുടെയും ലോഗോകളും സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്. ഗൂഗിള്‍ ജിമെയിലിന്റെ ലോഗോയെ എതിര്‍ത്ത് രംഗത്തെത്തിയവരും ധാരാളം ഉണ്ട്. ദൂരദര്‍ശന്റെ ലോഗോയാണ് അവയിലൊന്ന്. 69 എന്നാണ് ആ ലോഗോ തോന്നിപ്പിക്കുന്നതെന്നും അത് പ്രകോപനപരമാണെന്നും മാറ്റണമെന്നുമാണ് ചിലരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!