0 Comments

കര്‍ഷകരുടെ ക്ഷേമത്തിനായുള്ള പദ്ധതികള്‍ക്ക് ബജറ്റില്‍ 75,060 കോടി. 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. പരുത്തി കര്‍ഷകര്‍ക്ക് 25,974 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു.രാജ്യതലസ്ഥാന അതിർത്തിയിൽ ലക്ഷക്കണക്കിനു കർഷകർ രണ്ടു മാസത്തിലേറെയായി ശക്തമായ സമരം തുടരുന്നതിനിടെ, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന സൂചന നല്‍കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.

ഗോതമ്പിന്റെ പണമായി 2013–14 വർഷം കർഷകർക്കു നൽകിയത് 33,874 കോടി രൂപയായിരുന്നു. 2019–20ൽ 62,802 കോടി രൂപയായി വർധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഗോതമ്പിന്റെ താങ്ങുവിലയായി മാത്രം 75,100 കോടി രൂപ കർഷകർക്കു കൈമാറി. വിളകളുടെ സംഭരണം ക്രമാനുഗതമായി കൂടിയിട്ടുണ്ട്. 1000 മണ്ഡികളെ ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കും. കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില നല്‍കിയുള്ള സംഭരണം തുടരുമെന്നും മന്ത്രി പറഞ്ഞു. കര്‍ഷകരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!