0 Comments

രാജ്യത്തെ ഇൻഷുറൻസ് മേഖലയിൽ വലിയ അഴിച്ചുപണിക്ക് തുടക്കമിട്ട് കേന്ദ്ര ബജറ്റ് പ്രഖ്യാപനം. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയര്‍ത്തി. നിലവിലെ പരിധി 49 ശതമാനമാണ്. ഇതിനായി ഇൻഷുറൻസ് നിയമത്തിൽ ഭേദഗതി വരുത്തുമെന്ന് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. 2021-22 ല്‍ തന്നെ എല്‍ഐസിയുടെ പ്രാരംഭ ഓഹരി വില്പന(ഐപിഒ) കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

ഐപിഒയുമായി എല്‍.ഐ.സി. മുന്നോട്ട് പോകുന്നതിനിടയിലാണ് ബജറ്റില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം. പ്രതീക്ഷിച്ചതിലുമേറെ എല്‍ഐസിയുടെ ഓഹരി വിറ്റഴിക്കാനാണ് സര്‍ക്കാര്‍ പദ്ധതി തയ്യറാക്കിയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *