0 Comments

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങൾക്ക് വാരിക്കോരി സഹായം നൽകി കേന്ദ്രസർക്കാർ. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളില്‍ റോഡ് വികസനത്തിന് വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം.

കേരളത്തിൽ 1100 കിലോമീറ്റർ ദേശീയപാത നിർമ്മാണത്തിനായി 65,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 600 കി.മി മുംബൈ-കന്യാകുമാരി ഇടനാഴി പദ്ധതിയും ഉള്‍പ്പെടുന്നു. 600 കോടിയാണ് ഇതിനായി മാറ്റിവച്ചത്. മധുര- കൊല്ലം ഉൾപ്പടെ തമിഴ്‌നാട്ടിലെ ദേശീയ പാത വികസനത്തിന് 1.03 ലക്ഷം കോടി രൂപ വകയിരുത്തുമെന്നും ധനമന്ത്രി പറഞ്ഞു. പശ്ചിമ ബംഗാളില്‍ 675 കി.മീ റോഡ് വികസനത്തിന് 95,000 കോടി രൂപയും തമിഴ്നാട്ടില്‍ 3500 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 1.03 ലക്ഷം കോടിയും അസമില്‍ 1300 കി..മീ റോഡ് നിര്‍മാണത്തിന് 34,000 കോടി രൂപയുടടേയും പദ്ധതികളാണ് പ്രഖ്യാപിച്ചത്.

കൊച്ചി തുറമുഖത്ത് പുതിയ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചുമത്സ്യബന്ധന തുറമുഖത്തെ വാണിജ്യ കേന്ദ്രമായി വികസിപ്പിക്കുമെന്ന വാഗ്ദാനമാണ് മന്ത്രി നൽകുന്നത്. ബംഗാളിലേയും ആസാമിലേയും തേയില കർഷകർക്ക് ആയിരം കോടി നൽകാനും നിർമ്മല മറന്നില്ല. കേരളവും ബംഗാളും തമിഴ്‌നാടും അടക്കമുളളവ ബി ജെ പി അധികാരത്തിലെത്താനായി കൊതിക്കുന്ന സംസ്ഥാനങ്ങളാണ്. അതിനു മുന്നോടിയായാണ് ഈ പ്രഖാപനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *