0 Comments

പെട്രോള്‍ ലീറ്ററിന് രണ്ടര രൂപയും ഡീസൽ ലീറ്ററിന് നാലു രൂപയും അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്‌മെന്‍സ് സെസ് (എഐഡിസി) ഈടാക്കാൻ ബജറ്റിൽ നിർദ്ദേശം. എന്നാല്‍ ഇവയുടെ എക്സൈസ് ഡ്യൂട്ടി തതുല്യമായി കുറച്ചതിനാല്‍ വില കൂടില്ല. ഫ്രെബ്രുവരി രണ്ട് മുതൽ ഈ സെസ് പ്രാബല്യത്തിൽ വരും….

സ്വര്‍ണം, വെള്ളി കട്ടികള്‍ക്ക് 2.5%, മദ്യത്തിന് 100 %, ക്രൂഡ് പാം ഓയില്‍- 17.5%, 20% സോയാബീന്‍, സൂര്യകാന്തി എണ്ണ-20 %, ആപ്പിള്‍-35 %, കല്‍ക്കരി, ലിഗ്നൈറ്റ്-1.5 %, യൂറിയ അടക്കമുള്ള നിര്‍ദ്ദിഷ്ട വളം-5 %, പയര്‍-40 %, കാബൂളി കടല-30%, ബെംഗാള്‍ കടല-50%, പരിപ്പ് -20%, പരുത്തി-5 % എന്നിവയ്ക്കും സെസ് ഏർപ്പെടുത്തി.

ചില ഉൽപന്നങ്ങൾക്ക് അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്‌മെന്‍സ് സെസിന് നിർദ്ദേശിക്കുന്നു. എന്നാൽ ഇവ ഏർപ്പെടുത്തുമ്പോൾ ഉപഭോക്താവിന് അധിക ബാധ്യത വരാതിരിക്കാനും ശ്രദ്ധപുലർത്തിയിട്ടുണ്ട്.’’ – ബജറ്റ് പ്രസംഗത്തിൽ നിർമല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *