0 Comments

ആദായനികുതി നിരക്കില്‍ മാറ്റമില്ലാതെ കേന്ദ്ര ബജറ്റ്. 75 വയസിനു മുകളിലുള്ളവര്‍ക്ക് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ മാത്രമാണ് ഇളവ് അനുവദിച്ചത്. ചെലവു കുറഞ്ഞ വീടിനായി വായ്പ എടുക്കുന്നവര്‍ക്ക് പലിശയില്‍ 1.5 ലക്ഷം രൂപ ഇളവ് അനുവദിച്ചിരുന്നത് 2022 മാര്‍ച്ച് 31 വരെ തുടരുമെന്ന് ധനമന്ത്രി അറിയിച്ചു.

ആദായനികുതി തര്‍ക്കങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേകസമിതി രൂപീകരിക്കും. നികുതി പുനഃപരിശോധിക്കാനുള്ള സമയം ആറില്‍നിന്ന് മൂന്നുവര്‍ഷമാക്കി. 50 ലക്ഷം നികുതിവെട്ടിച്ചെന്ന് തെളിവുണ്ടെങ്കില്‍ മാത്രം 10 വര്‍ഷം വരെ പരിശോധിക്കാമെന്നും ധനമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *