0 Comments

പ്രാദേശിക ഉല്‍പാദനം, ആഭ്യന്തര മൂല്യവര്‍ധനവ് എന്നിവ ലക്ഷ്യമിട്ട് മൊബൈല്‍ ഫോണുകളുടേയും ചാര്‍ജറുകളുടേയും അനുബന്ധ മൊബൈല്‍ പാര്‍ട്‌സുകളുടെ(ഭാഗങ്ങള്‍ക്ക്) ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി. മൊബൈല്‍ ഫോണ്‍ ഉപകരണ വിഭാഗത്തില്‍ കസ്റ്റംസ് ഡ്യൂട്ടിയില്‍ 400 ഓളം ഇളവുകള്‍ പുനഃപരിശോധിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

ആഭ്യന്തര ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുക, ആഗോള മൂല്യശൃംഖലയിലേക്ക് പ്രവേശിക്കാനും കയറ്റുമതി മികച്ചതാക്കാനും ഇന്ത്യയെ സഹായിക്കുക എന്നീ ഇരട്ട ലക്ഷ്യങ്ങള്‍ കസ്റ്റം ഡ്യൂട്ടി നയത്തിന് ഉണ്ടായിരിക്കണമെന്നും അവര്‍ പറഞ്ഞു. അതേസമയം ഇറക്കുമതി തീരുവയിലെ വർധനവ് രാജ്യത്ത് മൊബൈൽ ഫോണുകളുടെ വില വർധനവിന് കാരണമായേക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. സ്ക്രീൻ പാനൽ, ചിപ്പുകൾ ഉൾപ്പടെയുള്ള അനുബന്ധ ഭാഗങ്ങൾ ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ വെച്ച് കൂട്ടിച്ചേർത്ത് വിൽക്കുകയാണ് പല കമ്പനികളും ഇപ്പോൾ ചെയ്തുവരുന്നത്. ഇനി അതും കമ്പനികൾ നിർമിക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *