0 Comments

ആത്മവിശ്വാസം പ്രദർശിപ്പിക്കുകയും ലോകത്തിന്റെ ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യുന്നതാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റെന്ന് പ്രധാനമന്ത്രി. ‘അഭൂതപൂര്‍വ്വമായ സാഹചര്യങ്ങള്‍ക്കിടയിലാണ് ഇത്തവണത്തെ ബജറ്റ് അവതരിപ്പിച്ചത്. ഇന്ത്യയുടെ ആത്മവിശ്വാസം കാണിക്കുന്നതും ആത്മനിര്‍ഭര്‍ കാഴ്ചപ്പോടോടെയുള്ളതുമാണ് ബജറ്റ്. യുവാക്കള്‍ക്ക് അവസരങ്ങള്‍ നല്‍കിയും അടിസ്ഥാന സൗകര്യങ്ങളുടെ പുതിയ മേഖലകള്‍ തുടങ്ങിയും ജീവിത സൗകര്യത്തിന് ഊന്നല്‍ നല്‍കിയുമുള്ള വളര്‍ച്ചയുടെ ആശയങ്ങളാണ് ബജറ്റിനുള്ളത്’. പ്രധാനമന്ത്രി പറഞ്ഞു

ഇന്ത്യക്ക് അനുകൂലമായ ഒരു ബജറ്റ് ആണ് അവതരിപ്പിച്ചത്. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് കൂടുതല്‍ ശ്രദ്ധ നല്‍കി. ഈ തീരുമാനങ്ങളെല്ലാം ഗ്രാമങ്ങളും കര്‍ഷകരും ഈ ബജറ്റിന്റെ ഹൃദയമാണെന്ന് കാണിക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. ജനങ്ങളിലേക്ക് ഭാരം വരുന്ന ബജറ്റായിരിക്കുമിതെന്ന് പല വിദഗ്ദ്ധരും പ്രവചിച്ചിരുന്നു. എന്നാൽ എല്ലാർക്കും അനുകൂലമായ രീതിയിലാണ് ബജറ്റ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!