0 Comments

നിയമ സഭ തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് നിന്ന് ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിട്ട് സി.പി.എം. 2016-ല്‍ ലഭിച്ച നാല് സീറ്റുകള്‍ കൂടാതെ പെരിന്തല്‍മണ്ണ, മങ്കട, വണ്ടൂര്‍, ഏറനാട് തുടങ്ങിയ മണ്ഡലങ്ങളിലാണ് ഇടതുമുന്നണി ഇത്തവണ ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും ലഭിച്ച ഫലസൂചനകള്‍ താനൂരില്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ഇവിടുത്തെ സിറ്റിങ് എം.എല്‍.എ. വി.അബ്ദുറഹിമാന്‍ സ്വന്തം നാടായ തിരൂരിലേക്ക് മാറാനുള്ള നീക്കങ്ങള്‍ നടത്തുന്നതായാണ് വിവരം.

സി.പി.ഐ. മത്സരിച്ച് വരുന്ന ഏറനാട് ഇത്തവണ സി.പി.എം. ഏറ്റെടുത്തേക്കും. അവിടെ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ യു.ഷറഫലിയെ പാര്‍ട്ടി സമീപിച്ചിട്. മഞ്ചേരിയിലോ ഏറനാട്ടിലോ മത്സരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ഷറഫലിയെ സിപിഎം നേതൃത്വം സമീപിച്ചിട്ടുള്ളത്. ജില്ലയില്‍ കോണ്‍ഗ്രസിന് ഏക എംഎല്‍എയുള്ള വണ്ടൂരില്‍ മുന്‍ ജില്ലാ കളക്ടര്‍ എം.സി. മോഹന്‍ദാസിനെയാണ് സി.പി.എം. പരിഗണിക്കുന്നത്. ഇതിനായി മോഹന്‍ദാസിനെ സമീപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം അനുകൂലമായി പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *