0 Comments

ഫെബ്രുവരി ഒന്നിന് ലാഹോറിൽ ആദ്യ മത്സരം. ടീം പ്രഖ്യാപിച്ചപ്പോൾ സീനിയർ താരം മുഹമ്മദ് ഹഫീസിനെ ഴിവാക്കിയത് പാക്ക് ആരാധകരെ ചൊടിപ്പിച്ചു. ഞായറാഴ്ചയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള 20 അംഗ ടീമിനെ പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചത്. 2020 ൽ ട്വന്റി20യിൽ പാക്കിസ്ഥാനു വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് ഹഫീസ്. 2021ലും താരം സമാനമായ ഫോം തുടരുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരിക്കുന്നതിനിടെയാണ് അപ്രതീക്ഷിത പുറത്താകൽ.

മുഹമ്മദ് ഹഫീസും പാക്ക് ക്രിക്കറ്റ് ബോർഡും തമ്മിലുള്ള തർക്കത്തിന്റെ തുടർച്ചയായാണു താരത്തിന് ടീമിലെ സ്ഥാനം നഷ്ടമായതെന്നാണു പുറത്തുവരുന്ന വിവരം. ടീം പ്രഖ്യാപന വേളയിൽ ചീഫ് സിലക്ടർ മുഹമ്മദ് വാസിം തന്നെ ഹഫീസിന്റെ കാര്യത്തിൽ നിലപാടു വ്യക്തമാക്കി. മികച്ച ഫോമിലുള്ള താരത്തിന്റെ സേവനം ലഭ്യമാകുമെങ്കിൽ അദ്ദേഹം കളിക്കുമെന്ന് ചീഫ് സിലക്ടർ അറിയിച്ചു. അദ്ദേഹത്തിന് ഫെബ്രുവരി മൂന്നിന് ടീമിന്റെ ബയോ ബബിളിൽ എത്താൻ സാധിക്കില്ല. അതുകൊണ്ടാണ് ഹഫീസിനെ പരിഗണിക്കാതിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *