0 Comments

സെക്രട്ടേറിയറ്റിനുള്ളിൽ ജീവനക്കാർക്ക് കോവിഡ് പടരുന്നു. ധനവകുപ്പിലെ പതിനഞ്ചോളം ജീവനക്കാർക്കു കോവിഡ് സ്ഥിരീകരിച്ചതോടെ പ്രധാന സെക്‌ഷനുകൾ ഉൾപ്പെട്ട ഡവലപ്മെന്റ് ഹാൾ 3 ദിവസത്തേക്ക് അടച്ചിടാൻ ധനസെക്രട്ടറി നിർദേശം നൽകി. കോവിഡിനെ പേടിച്ച് പൊതുജനങ്ങളെ അകത്തു കയറ്റാതെ കർശന സുരക്ഷ ഏർപ്പെടുത്തിയത് . മറ്റന്നാൾ ജീവനക്കാർക്ക് കോവിഡ് പരിശോദിച്ചു ശേഷം മാത്രമേ ഇവിടെ തുറക്കു.ധനവകുപ്പിൽ ഇനി പകുതി ജീവനക്കാർ എത്തിയാൽ മതി. ബാക്കിയുള്ളവർ വർക്ക് ഫ്രം ഹോം തിരഞ്ഞെടുക്കണം.

ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, പൊതുമരാമത്ത്, പഞ്ചായത്ത് വികസനം, ദുരിതാശ്വാസ നിധി, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ധനവകുപ്പിലെ വിഭാഗങ്ങളുടെ പ്രവർത്തനമാണ് ഡവലപ്മെന്റ് ഹാൾ അടച്ചതോടെ നിലച്ചത്. സെക്രട്ടേറിയറ്റിൽ നിന്നു പൊതുജനങ്ങളെയും മാധ്യമ പ്രവർത്തകരെയും അകറ്റുന്നതിന്റെ ഭാഗമായി ഒരു മാസമായി 3 ഗേറ്റുകളും അടച്ചിട്ടിരിക്കുകയാണ്. കന്റോൺമെന്റ് ഗേറ്റ് വഴി മാത്രമേ പ്രവേശനമുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *