0 Comments

കേരള ക്യാംപെയിൻ കോ–ഓർഡിനേറ്റർ നിപുൻ ചെറിയാനെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ കൊച്ചി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് വിഫോർ പീപ്പിള്‍ പാർട്ടി. വിഫോർ കൊച്ചി എന്ന പേരില്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പറേഷനില്‍ കാഴ്ച വച്ച മികച്ച പ്രകടനത്തിന്‍റെ ആത്മവിശ്വാസത്തിലാണ് വിഫോർ വളരെ നേരത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങിയിരിക്കുന്നത്.

ഉദ്ഘാടനത്തിനു മുൻപേ വൈറ്റില പാലം തുറന്ന് കൊടുത്ത സംഭവത്തില്‍ അറസ്റ്റിലായി വിവാദ നായകനായ വ്യക്തിയാണ് നിപുൻ ചെറിയാന്‍.കൊച്ചിക്ക് പുറമേ എറണാകുളം, തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലും മല്‍സരിക്കുമെന്ന് വിഫോർ പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി മണ്ഡലത്തിന്‍റെ ഭാഗമായ കോര്‍പറേഷന്‍ ഡിവിഷനുകളില്‍ പതിമൂന്ന് ശതമാനത്തിലധികം വോട്ടാണ് സംഘടന നേടിയത്. ഈ സാഹചര്യത്തിലാണ് കൊച്ചി മണ്ഡലത്തില്‍ വളരെ നേരത്തെ തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *