0 Comments

മുംബയ്:മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിൽ പോളിയോ വാക്‌സിന് പകരം സാനിറ്റൈസർ തുള്ളികൾ നൽകി 5 വയസിൽ താഴെയുള്ള 12 കുട്ടികൾ ആശുപത്രിയിലായി. കുട്ടികളുടെ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ടെ് ഒരു ഡോക്ടറും ആശാവർക്കറും ഉൾപ്പടെ മൂന്നുപേരെ സസ്പെൻഡുചെയ്തു.

കുഞ്ഞുങ്ങൾക്ക് നൽകേണ്ട പോളിയാേ തുളളിമരുന്നിന് സമീപത്തുണ്ടായിരുന്ന സാനിറ്റൈസർ അബദ്ധത്തിൽ നൽകുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ അനാസ്ഥയാണ് സംഭവത്തിന് ഇടയാക്കിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണമാരംഭിച്ചു. ഇത്തരത്തിലുളള സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!