0 Comments

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,635 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കഴിഞ്ഞ 24 മണിറിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിലും കേരളത്തിലും കേന്ദ്രസംഘം വീണ്ടും സന്ദർശനം നടത്തും. രാജ്യത്തെ ആകെ രോഗികളിൽ 70 ശതമാനവും ഈ രണ്ടു സംസ്ഥാനങ്ങളിലാണ്.

രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,07,66,245 ആയി. ഒറ്റ ദിവസത്തിനിടെ 94 പേർ കൂടി രോഗം ബാധിച്ച് ബാധിച്ച് മരിച്ചു. ആകെ മരണം 1,54,486. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവില്‍ 1,63,353 പേർ ചികിത്സയിലാണ്. ഇതുവരെ 1,04,48,406 പേർ രോഗമുക്തരായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!