0 Comments

നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ പുതുമുഖങ്ങൾ സി പി എമ്മിൽ മത്സര രംഗത്തുണ്ടാവുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു.

‘തുടർച്ചയായി മത്സരിക്കുക എന്ന നിലപാട് സി പി എമ്മിലില്ല.കോൺഗ്രസുമായുളള അടിസ്ഥാനപരമായ വ്യത്യാസം അതാണ്. യു ഡി എഫിൽ ഒരാൾ ജയിച്ചാൽ പിന്നെ രണ്ട് കാര്യങ്ങൾ നടക്കണം. ഒന്നുകിൽ അയാൾ മരിക്കണം, അല്ലെങ്കിൽ അയാൾ തോൽക്കണം. അതുവരെ അയാളുടെ സ്വന്തം പ്രൈവറ്റ് പ്രോപ്പർട്ടി പോലാണ് ഒരു നിയോജക മണ്ഡലം. നിയോജക മണ്ഡലം സ്വകാര്യ സ്വത്തായി ഉപയോഗിക്കുന്നതല്ല സി പി എമ്മിന്റെ രീതി.
രണ്ട് തവണ കഴിയുമ്പോൾ സ്വാഭാവികമായും ആളുകൾ മാറും. എന്നാൽ ഗവൺമെന്റിന്റെ പ്രവർത്തനത്തിന് അനുഭവ സമ്പത്തും പ്രധാനമാണ്. അങ്ങനെ വരുമ്പോൾ കുറച്ചാളുകൾക്ക് ഇളവ് കൊടുക്കേണ്ടിവരും’- വിജയരാഘവൻ വ്യക്തമാക്കി.

മൃദുഹിന്ദുത്വ നിലപാടുകൾ സ്വീകരിക്കുന്ന കോൺഗ്രസ് മതമൗലികവാദ ശക്തികളോട് കൂട്ടുകൂടുകയാണെന്ന് കുറ്റപ്പെടുത്തിയ വിജയരാഘവൻ സീറ്റു ചർച്ചകളിലേക്ക് എൽ ഡി എഫ് നീങ്ങാൻ പോവുകയാണെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!