0 Comments

കർഷക സമരത്തെ പൊളിക്കാൻ മുന്നിട്ടിറങ്ങി കേന്ദ്ര സർക്കാർ. പഞ്ചാബില്‍നിന്നും ഹരിയാനയില്‍നിന്നും ഡല്‍ഹിയിലേക്ക് വരുന്ന ലോക്കല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തികൊണ്ടാണ് ഈ തീരുമാനം. ട്രെയിനുകളില്‍ കൂടുതല്‍ കര്‍ഷകരെത്താനുളള സാദ്ധ്യത മുന്നില്‍ കണ്ടാണ് നിയന്ത്രണം. അറുപത്തിയൊന്‍പതാം ദിവസത്തിലേക്ക് കടന്ന കര്‍ഷക സമരത്തെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ സാദ്ധ്യതകളും തേടുമ്പോള്‍ ശക്തമായി മുന്നോട്ട് പോകാനാണ് കര്‍ഷകരുടെ തീരുമാനം.

പഞ്ചാബ് മെയില്‍ ട്രെയിന്‍ കഴിഞ്ഞ ദിവസം റോത്തക്കില്‍ നിന്ന് റെവാരിയിലേക്ക് വഴിതിരിച്ച് വിട്ടിരുന്നു. ഈ ട്രെയിനില്‍ ആയിരത്തോളം കര്‍ഷകര്‍ ഉണ്ടെന്നാണ് കഷക സംഘടനകള്‍ പറയുന്നത്. അതേസമയം രാജസ്ഥാനില്‍ നിന്ന് പഞ്ചാബ്ഹരിയാന വഴി ദില്ലിക്ക് വരുന്ന മറ്റൊരു ട്രെയിന്‍ ഹരിയാനയിലെ ബഹദൂര്‍ഗഡില്‍ യാത്ര അവസാനിപ്പിച്ചു. യുപിയില്‍ നിന്നും വരുന്ന ട്രെയിനുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *