0 Comments

പ്രശസ്ത ഛായാഗ്രാഹകന്‍ പി.എസ്. നിവാസ് അന്തരിച്ചു. ഒരു മാസമായി അദ്ദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കോഴിക്കോട്‌ മെഡിക്കൽ കോളേജിനു സമീപം പെയിൻ ആന്റ്‌ പാലിയേറ്റീവ്‌ കെയറിലായിരുന്നു അന്ത്യം. ഭാരതിരാജയുടെ സ്ഥിരം ക്യാമറാമാനായിരുന്നു. ശ്രീകുമാരന്‍തമ്പി സംവിധാനം ചെയ്‌ത ‘മോഹിനിയാട്ടം’ (1977) എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിന് ദേശീയ അവാര്‍ഡ് നേടി.

1970ക​ളി​ൽ തു​ട​ങ്ങി മൂ​ന്നു പ​തി​റ്റാ​ണ്ടോ​ളംമലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി വിവിധ ഭാഷാ ചിത്രങ്ങലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകനും സംവിധായകനുമായി മാറിയ വ്യക്തിയാണ് പി എസ് നിവാസ്.

കുട്ട്യേടത്തി, മാപ്പുസാക്ഷി, ചെമ്പരത്തി, സ്വപ്നം എന്നീ ചിത്രങ്ങളില്‍ ഓപ്പറേറ്റിവ് ക്യാമറാമാനായി പ്രവര്‍ത്തിച്ചു. മലയാളത്തില്‍ സത്യത്തിന്റെ നിഴലില്‍, മധുരം തിരുമധുരം, മോഹിനിയാട്ടം, സിന്ദൂരം, ശംഖുപുഷ്പം, രാജപരമ്പര, സൂര്യകാന്തി, പല്ലവി, രാജന്‍ പറഞ്ഞ കഥ, വെല്ലുവിളി, ലിസ, സര്‍പ്പം എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *