0 Comments

ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് ടി. ജി. രഘുനാഥ പിള്ള അയോധ്യ ക്ഷേത്രനിർമാണ ധനസമാഹാരം ഉൽഘടനം ചെയ്തത് വിവാദം ആകുന്നു. ചേര്‍ത്തലയിലെ പള്ളിപ്പുറത്താണ് സംഭവം.പള്ളിപ്പുറം കടവില്‍ മഹാലക്ഷ്മി ക്ഷേത്രത്തിന്റെ പ്രസിഡന്റ് കൂടിയാണ് രഘുനാഥപിള്ള.

ക്ഷേത്രവുമായി ബന്ധപ്പെട്ട് നടന്ന ഫണ്ട് പിരിവാണ് അദ്ദേഹം ക്ഷേത്ര മേല്‍ശാന്തിക്ക് സംഭാവന കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തത്. ആര്‍എസ്എസ് നേതൃത്വത്തിലാണ് ക്ഷേത്രനിര്‍മാണത്തിനുള്ള ഫണ്ട് പിരിവ് നടത്തിവരുന്നത്. ഉദ്ഘാടനം നിര്‍വഹിച്ചത് ശരിയാണെന്നും ക്ഷേത്ര പ്രസിഡന്റ് എന്ന നിലയിലാണ് താന്‍ പരിപാടി ഉദ്ഘാടനം ചെയ്തതെന്നുമാണ് രഘുനാഥ പിള്ള പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *