0 Comments

നാലരലക്ഷം രൂപ മുടക്കി ഡാം നിര്‍മിച്ചതില്‍ വന്‍ അഴിമതിയെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വിനോദ സഞ്ചാരിക്ക് എതിരെ നടപടി എടുത്ത് പഞ്ചായത്ത്. ജല-മണ്ണ് സംരക്ഷണത്തിന്റെ ഭാഗമായി കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ നടപ്പിലാക്കുന്ന ബ്രഷ് വുഡ് ചെക് ഡാമും തോട് നവീകരണ പ്രവർത്തനവുമായിരുന്നു ഇവിടെ നടത്തിയത്. തണ്ണീർതട സംരക്ഷണത്തിന്റെ ഭാഗമായി നിർമ്മിച്ച ചെക് ഡാമും മാത്രം ഉൾപ്പെടുത്തിയാണ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.

തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടന്ന തോട് നവീകരണ പ്രവര്‍ത്തനത്തിന്റെയും ചെക് ഡാം നിര്‍മാണത്തിന്റെയും ഒരു ഭാഗം മാത്രം പ്രചരിപ്പിച്ച് ആക്ഷേപിച്ചെന്നാണ് പഞ്ചായത്തിന്റെ പരാതി. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ യുവാവിനെതിരെ നിയമ നടപടി എടുക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *