0 Comments

കോട്ടയം: ചിക്കൻ ഫ്രൈ കിട്ടാത്തതിനെ തുടർന്ന് യുവാവ് ഹോട്ടൽ ഉടമയെ മർദിച്ചു. ചിക്കൻ ഫ്രൈ വേണം എന്നാവിശ്യ പെട്ടുകൊണ്ടാണ് യുവാവും സുഹൃത്തുക്കളും ഹോട്ടലിലേക്ക് കയറി വന്നത്. എന്നാൽ ഭക്ഷണം കഴ്ഞ്ഞു എന്നും ഹോട്ടൽ അടക്കാൻ പോകുവാണ് എന്നും പറഞ്ഞതോടെ ഷുഭിതനായ യുവാവ് ഹോട്ടൽ ഉടമയെ അക്രമിക്കുകയാരുന്നു.

അമ്മഞ്ചേരി നാല്‍പത്തിമല സ്വദേശി ക്രിസ്റ്റി ആണ് അതിക്രമത്തിന് ശേഷം ഒളിവില്‍ കഴിയുന്നത്. ഇയാൾ മദ്യം കഴിച്ചിട്ടുണ്ടാരുന്നു എന്നാണ് ഹോട്ടൽ ഉടമ പറഞ്ഞത്. ഹോട്ടലിന്റെ ഉള്ളിലേക്ക് കടന്നു വെട്ടുകത്തി എടുത്ത് ആക്രമിക്കുകയായിരുന്നു. ഇത് തടയാൻ വന്ന ഹോട്ടൽ ജീവനക്കാരനും പരിക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *