0 Comments

സർക്കാർ അദാലത് രണ്ടാം ദിവസവും പിന്നിട്ടിരിക്കെയാണ്. അപ്പോഴും വൻ ജനത്തിരക്കാണ് കാണാൻ കഴിയുന്നത്. എടത്വ സെന്‍റ് അലോഷ്യസ് കോളജിലെ അദാലത്തിലാണ് കോവിഡ് നിയന്ത്രണം പാലിക്കാതെ തിരക്ക്. വയോധികരും അസുഖം ബാധിച്ചവരും ഉൾപ്പെടെ അദാലത്തിൽ പരാതികളുമായി എത്തിയിട്ടുണ്ട്.

പരിപാടിയില്‍ മന്ത്രിമാരായ ജി.സുധാകരനും പി.തിലോത്തമനും പങ്കെടുക്കുന്നുണ്ട്. ഇന്നലെയും മന്ത്രിമാർ പങ്കെടുത്ത പരാതി പരിഹാര അദാലത്തിൽ പ്രോട്ടോകോൾ ലംഘനം നടന്നിരുന്നു. താലൂക്ക് അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ നടന്ന അദാലത്തിലാണ് ആളകലം പാലിക്കാതെ ആയിരങ്ങൾ തടിച്ചുകൂടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *