0 Comments

കനത്ത മഞ്ഞുവീഴ്ച മൂലം ഗര്‍ഭിണിയെ ആശുപത്രിയിലെത്തിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതായതോടെ പ്രദേശത്തെ ആശാവര്‍ക്കറാണ് സൈന്യത്തിന്റെ സഹായം തേടിയത്. ജമ്മു കശ്മീരിലെ കുപ്‌വാരയിലാണ് സംഭവം. സൈനിക വാഹനത്തില്‍ പ്രസവിച്ച യുവതിയെ പിന്നീട് ആശുപത്രിയിലേക്കു മറ്റി.ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിയുടെ ആരോഗ്യനില മോശമായതോടെ ആശാവാര്‍ക്കര്‍ തന്നെ പ്രസവമെടുക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് പ്രസവവേദനയെത്തിയ യുവതിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ അടിയന്തര സഹായം അഭ്യര്‍ഥിച്ച് കാലാറൂസ്‌ കമ്പനി കമാന്‍ഡറിന് ഫോണ്‍ വിളിയെത്തുന്നത്. നരിക്കൂട്ട് എന്ന സ്ഥലത്താണു സ്ത്രീയുണ്ടായിരുന്നത്. കനത്ത മഞ്ഞുവീഴ്ച ആയതിനാൽ ആംബുലൻസിന് ഇവിടെ എത്താനായില്ല. തുടർന്ന് സൈനിക ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ സംഘത്തേയും സൈനിക വാഹനത്തേയും പ്രദേശത്തത്തേക്ക് അയച്ചു.

യുവതിയുമായി സൈനിക വാഹനം ആശുപത്രിയിലേക്ക്കുതിച്ചെങ്കിലും.കൊണ്ടുപോകുന്നതിനിടെ സ്ഥിതി മോശമായി. ഇതോയെ ആശ വർക്കർ ആവശ്യപ്പെട്ടതിനെ തുടർന്ന് അടിയന്തരമായി വഴിയരികിൽ വാഹനം നിർത്തുകയും അവർ പ്രസവമെടുക്കുകയുമായിരുന്നു. പിന്നാലെ യുവതിയേയും കുട്ടിയേയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!