0 Comments

സി പി എം, ബി.ജെ.പി ഒറ്റക്കെട്ടാണ് എന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത് കേസ് അന്വേഷണം അട്ടിമറിച്ചത് അതിന്റെ തെളിവാണെന്നും ചെന്നിത്തല പറഞ്ഞു.സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് പിന്നാലെ ഇഡിയുടെയും എന്‍ഐഎയുടെയും അന്വേഷണം നിലച്ചു. ലാവ്‌ലിന്‍ കേസ് 20 തവണ മാറ്റിവെച്ചത് സിബിഐ ആവശ്യപ്പെട്ടിട്ടാണ്. ഐശ്വര്യ കേരള യാത്രക്കിടെ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വര്ണക്കടത് കേസിൽ മുഖ്യമന്ത്രിയെ അകത്താകുമെന്നു പറഞ്ഞ ബി..ജെ.പി. ഇപ്പോൾ ഒന്നും മിണ്ടുന്നില്ല. കോൺഗ്രസ് ഇല്ലാത്ത ഒരു കേരളമാണ് ഇവരുടെ ലക്ഷ്യം. മുസ്‌ലിം സമുദായത്തെ മതമൗലികവാദികളാക്കി മാറ്റാനുള്ള ഈ തീരുമാനം അപകടകരമായ രാഷ്ട്രീയമാണ്-ചെന്നിത്തല പറഞ്ഞു. കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്നത് മുസ്‌ലിം ലീഗാണ് എന്നു പറഞ്ഞ് വര്‍ഗീയ കാര്‍ഡ് കളി തുടങ്ങിയത് മുഖ്യമന്ത്രിയാണ്. സിപിഎം പരാജയം മുന്നില്‍ കാണുന്നു. സിപിഎം പരാജയം മുന്നില്‍ കാണുന്നു. പരാജയപ്പെടുന്നവന്റെ അവസാനത്തെ ആയുധമാണ് വര്‍ഗീയത എന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *