0 Comments

അമൃത്‌സർ: ഡല്‍ഹി പൊലീസ് കേസ് ചുമത്തിയ കര്‍ഷകര്‍ക്ക് നിയമസഹായം വേഗത്തില്‍ നല്‍കാനുള്ള നടപടികള്‍ പഞ്ചാബ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. 70 അഭിഭാഷകരുടെ ഒരു സംഘത്തെ ഡല്‍ഹിയില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കര്‍ഷക പ്രതിഷേധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അമരീന്ദര്‍ സിംഗ് ചൊവ്വാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

റിപ്പബ്ലിക് ദിനത്തിൽ നടന്ന ടാക്ടർ റാലിക്കിടെ കാണാതായ കർഷകരുടെ പ്രശ്നത്തിൽ നേരിട്ട് ഇടപെടും എന്നും.ഇവരെ സുരക്ഷിതമായി വീട്ടിൽ എത്തിക്കും എന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. സഹായത്തിനായി 112 എന്ന നമ്പറില്‍ വിളിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഉച്ചക്ക് 12 മണി മുതല്‍ മൂന്നുമണിവരെ സംസ്ഥാന ദേശീയ പാതകള്‍ തടയും. ശനിയാഴ്ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കര്‍ഷക നേതാക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!