0 Comments

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ മതിലുകളല്ല, പാലങ്ങളാണ് നിര്‍മിക്കേണ്ടതെന്ന് കർഷക സമരത്തിനെതിരെ കേന്ദ്രസർക്കാർ എടുത്ത തീരുമാനത്തിനെതിരെ വിമർശിച്ചുകൊണ്ട് രാഹുൽ ഗാന്ധി. കര്‍ഷകരെ തടയാന്‍ സ്ഥാപിച്ച ബാരിക്കേഡിന്റേയും റോഡില്‍ കൂര്‍ത്തുനില്‍ക്കുന്ന ഇരുമ്പുകമ്പികളുടെയും ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുലിന്റെ വിമര്‍ശനം.

റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ അക്രമണത്തിന് പിന്നാലെ സമരത്തെ നേരിടാന്‍ ശക്തമായ നടപടികളിലാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിര്‍ത്തികളിലെല്ലാം പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാന ഹൈവേയില്‍ രണ്ടു വരികളായി നിരത്തിയിരിക്കുന്ന സിമന്റ് ബാരിയറുകളില്‍ ഇരുമ്പു കമ്പികള്‍ കൊളുത്തിയാണ് സിംഘു അതിര്‍ത്തിയില്‍ തടസ്സം സൃഷ്ടിച്ചിരിക്കുന്നത്. ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപുര്‍ ഒരു പട്ടാളക്ക്യാമ്പിന് സമാനമാണ്. നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും കേന്ദ്ര നടപടിയെ ശക്തമായി വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷകരുമായി യുദ്ധം ചെയ്യുകയാണോയെന്ന് പ്രിയങ്ക ചോദിച്ചു. നിരനിരയായി നിരത്തിയ ബാരിക്കേഡും അതിന് പിന്നില്‍ നിലയുറപ്പിച്ച നൂറുകണക്കിന് പോലീസുകാരുടെയും വീഡിയോ ട്വീറ്റ് ചെയ്താണ് പ്രിയങ്കയുടെ വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *